Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിദാ ഫാത്തിമയുടെ മരണം; അടിയന്തിര അന്വേഷണം വേണമെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷന്‍

ആലപ്പുഴ- ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് നാഗ്പൂരില്‍ പോയിരുന്ന നിദാ ഫാത്തിമയുടെ ആകസ്മിക മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കോടതി വിധി സാമ്പാദിച്ചു ചാമ്പ്യന്‍ഷിപ്പിന് പോയ കേരള ടീം അംഗങ്ങള്‍ക്ക് ഫെഡറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടായ അവഗണന അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അസോസിയേഷനുകളുടെ തര്‍ക്കം മൂലം കഴിവുള്ള നിരവധി കായികതാരങ്ങള്‍ക്ക് ജീവന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടി അടിയന്തര അന്വേഷണം നടത്തി അതി വേഗത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വിജി വിഷ്ണു ആവശ്യപ്പെട്ടു.
 നിദാ ഫാത്തിമ  എന്ന പത്തു വയസ്സുകാരി നാഗ്പൂരില്‍  മരണപ്പെടാനുണ്ടായ സംഭവം അത്യന്തം ദുഃഖകരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

കോടതി ഉത്തരവുമായാണ്  കായികതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്.  ദേശീയ ഫെഡറേഷന്‍ അവരോട് കടുത്ത അവഗണനയാണ് കോടതി ഉത്തരവ്  വാങ്ങേണ്ട സാഹചര്യമുണ്ടാക്കിയത്. ഉത്തരവിനെ തുടര്‍ന്ന് മത്സരിക്കാന്‍ അനുമതി നല്‍കിയ ഫെഡറേഷന്‍ ഭക്ഷണവും താമസ സൗകര്യങ്ങളും ഒരിക്കയില്ലെന്ന് പരാതിയുണ്ട്

ദേശീയ ഫെഡറേഷന്റെ പിടിവാശിയും കായികവകുപ്പിന്റെ അലംഭാവവും കാരണം ഒരു കുരുന്നു ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്.എത്രയും പെട്ടെന്ന് തന്നെ ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും  കായികതാരങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയ ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Latest News