മറയില്ലാതെ മുട്ടിമുട്ടി കക്കൂസ്; വിചിത്ര മാതൃക ഉത്തര്‍പ്രദേശില്‍

ബസ്തി- ഉത്തര്‍പ്രദേശിലെ വിചിത്രമായ പൊതു ടോയ്‌ലറ്റിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മറയൊന്നുമില്ലാതെ രണ്ട് ടോയ്‌ലറ്റ് സീറ്റുകള്‍ അടുത്തടുത്ത് സ്ഥപാച്ചിരിക്കായാണ്. ബസ്തി ജില്ലയില്‍ ഗൗര ദുന്ദ ഗ്രാമത്തിലെ ടോയ്‌ലറ്റാണ് വാര്‍ത്താ പ്രാധാന്യം നേടിയത്.
10 ലക്ഷം രൂപ ചെലവിലാണ് ഇസത് ഘര്‍ എന്ന് സര്‍ക്കാര്‍ വിളിക്കുന്ന ടോയ്‌ലെറ്റ് കോംപ്ലക്‌സ് സ്ഥാപിച്ചത്.
ഇസത് ഘറില്‍ പാര്‍ട്ടീഷന്‍ ഇല്ലാത്ത ടോയ്‌ലറ്റ് സീറ്റുകള്‍ക്കുപുറമെ, വാതില്‍ ഇല്ലാത്തവയുമുണ്ട്.  ഈ കമ്മ്യൂണിറ്റി ടോയ്‌ലറ്റ് എങ്ങനെ ഉപയോഗിക്കുമെന്നാണ് ആളുകളുടെ ചോദ്യം.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോംപ്ലക്‌സിലെ ടോയ്‌ലറ്റിന്  വാതിലുകളില്ലാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് രാജ് ഓഫീസര്‍ നമ്രത ശരണ്‍ പറഞ്ഞു.
ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വിശദീകരിക്കാന്‍ അവരോട് ആവശ്യപ്പെട്ടിരിക്കയാണെന്ന് അവര്‍ പറഞ്ഞു. അനാസ്ഥയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രിയങ്ക നിരഞ്ജന്‍ പറഞ്ഞു.

 

Latest News