ലണ്ടന്‍- രോഗികളായി എത്തിയ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലിലടച്ച ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അനുമതിയില്ല. 1983 നും 2018 നും ഇടയില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിനാണ് ഇയാളെ 12 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
യുവതികള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടെ 47 സ്ത്രീകള്‍ ഉള്‍പ്പെട്ട 54 കുറ്റകൃത്യങ്ങളിലാണ് സ്‌കോട്ട്‌ലന്‍ഡിലെ നോര്‍ത്ത് ലനാര്‍ക്‌ഷെയറില്‍ നിന്നുള്ള കൃഷ്ണ സിംഗ് (73) ഈ വര്‍ഷം ആദ്യം ശിക്ഷിക്കപ്പെട്ടത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ശിക്ഷയെ ചോദ്യം ചെയ്യാന്‍ സിംഗിന്റെ അഭിഭാഷകര്‍ ശ്രമിച്ചെങ്കിലും അപ്പീല്‍ തുടരാനുള്ള അനുമതി ജഡ്ജി നല്‍കിയില്ല.
അപ്പീലിനെ ന്യായീകരിക്കുന്ന അസാധാരണ സാഹചര്യങ്ങളുണ്ടെന്ന് കോടതി കരുതുന്നില്ലെന്ന് എഡിന്‍ബര്‍ഗ് അപ്പീല്‍ കോടതിയിലെ ജഡ്ജി വ്യക്തമാക്കി. ഇരകളില്‍ പലരേയും ഗുരുതരമായി ബാധിച്ച ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടയാളാണ് പ്രതി. ശിക്ഷക്കെതിരായ അപ്പീലില്‍ ശിക്ഷ ചോദ്യം ചെയ്യുന്നതിനുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടില്ല.
2013ല്‍ എംബിഇ ബിരുദം നേടിയ സിംഗ്, താനൊരു ഒളിച്ചിരിക്കുന്ന ലൈംഗിക വേട്ടക്കാരനാണെന്ന ആരോപണങ്ങള്‍ നേരത്തെ നിഷേധിച്ചിരുന്നു.
കൗമാരക്കാരെയും ഗര്‍ഭിണികളെയും സിംഗ് ചുംബിക്കുകയും അവരുട ശരീരത്തില്‍ തടവുകയും അനുചിതമായ പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു.
അനാവശ്യ ശാരീരിക പരിശോധനകള്‍ നടത്താനാണ് പ്രതി ഫാമിലി ഡോക്ടറാണെന്ന സ്ഥാനം ഉപയോഗപ്പെടുത്തിയത്.
മെഡിക്കല്‍ പ്രൊഫഷനു തന്നെ തുരങ്കം വയ്ക്കുകയും സ്ത്രീ രോഗികളുടെ വിശ്വാസം ഇല്ലാതാക്കുകയും ചെയ്തുവെന്നും വിധി പ്രസ്താവിക്കുന്നതിനിടയില്‍ ജഡ്ജി പറഞ്ഞിരുന്നു.






