കോഴിക്കോട് - ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. പാലാഴി പാൽക്കമ്പനിക്ക് സമീപം പത്മാലയത്തിൽ ജ്യോഗേഷിന്റെ ഭാര്യ രശ്മി (38) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ കോഴിക്കോട് മാവൂർ റോഡ് മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് സമീപമാണ് അപകടമുണ്ടായത്. അമിത വേഗതയിയിലെത്തിയ സ്വകാര്യ ബസ് രശ്മി ഓടിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഉടനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ചേവായൂർ ഭവൻസ് സ്‌കൂൾ വിദ്യാർത്ഥികളായ നിവേദ്യ (11), നീരവ് (5) എന്നിവർ മക്കളാണ്.