VIDEO എയര്‍ഹോസ്റ്റസ് വേലക്കാരിയാണോ; വിമാനത്തില്‍ വാക്കേറ്റം, വീഡിയോ വൈറലായി

ന്യൂദല്‍ഹി- ഇസ്താംബൂളില്‍നിന്ന് ദല്‍ഹിയിലേക്കു വന്ന ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ഹോസ്റ്റസും യാത്രക്കാരനും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.  മറ്റൊരു യാത്രക്കാരന്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സമൂഹ മാധ്യമ ഉപയോക്താക്കളും ചേരി തിരിഞ്ഞ യാത്രക്കാരനേയും  വിമാന ജീവനക്കാരിയേയും ന്യായീകരിക്കുന്നു.
വിമാനത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് പെട്ടെന്ന് നിയന്ത്രണം വിട്ടത്. ക്യാബിന്‍ ക്രൂവില്‍ ഒരാള്‍ യാത്രക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനിടെയാണ് സംഭവത്തിന്റെ തുടക്കം. യാത്രക്കാരിലൊരാള്‍ ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെടുകയും കയര്‍ക്കുകയും ചെയ്തപ്പോള്‍ എയര്‍ ഹോസ്റ്റസ് യാത്രക്കാരനോട് മാന്യമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടു.  
നിങ്ങള്‍ വിരല്‍ ചൂണ്ടിയെന്നും  ആക്രോശിച്ചുവെന്നും  ജോലിക്കാരന്‍ നിങ്ങള്‍ കാരണം കരയുകയാണെന്നും എയര്‍ ഹോസ്റ്റസ് യാത്രക്കാരനോട് പറഞ്ഞു.
നിങ്ങള്‍ എന്തിനാണ് അലറുന്നതെന്നായിരുന്നു യാത്രക്കാരന്റെ മറുചോദ്യം.  
യാത്രക്കാരന്‍ എയര്‍ ഹോസ്റ്റസിനെ 'വേലക്കാരി' എന്ന് വിശേഷിപ്പിച്ചതിനു ശേഷം സ്ഥിതി കൂടുതല്‍ വഷളായി. താന്‍ വിമാന കമ്പനിയുടെ ജോലിക്കാരിയാണെന്നും നിങ്ങളുടെ വേലക്കാരിയല്ലെന്നും അവര്‍ തിരിച്ചടിച്ചു.  മറ്റൊരു ക്യാബിന്‍ ക്രൂ ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
വൈറലായ വീഡിയോക്ക് ട്വിറ്ററില്‍ ധാരാളം  പ്രതികരണങ്ങളുണ്ടായി. യാത്രാക്കാര്‍ ജീവനക്കാരെ അപമാനിക്കുന്നതും അവരെ വേലക്കാരെ പോലെ കാണുകയും ചെയ്യുന്നത് ശരിയല്ലെന്ന് പലരും അഭിപ്രായപ്പെട്ടു. യാത്രക്കാരനോട് തട്ടിക്കയറിയ വിമാന ജോലിക്കാരെയാണ് മറ്റു ചിലര്‍ കുറ്റപ്പെടുത്തുന്ന

 

Latest News