VIDEO സ്‌കൂളില്‍ ഭീമന്‍ പാമ്പ് കയറി; കുട്ടികളും അധ്യാപികമാരും ഭയന്നുവിറച്ചു

മഹായില്‍ അസീറില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-സ്‌കൂളില്‍ കയറിയ ഭീമന്‍ പാമ്പ്.

അബഹ - സൗദിയിലെ മഹായില്‍ അസീറില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-സ്‌കൂളില്‍ ഭീമന്‍ സര്‍പ്പം കയറിയത് വിദ്യാര്‍ഥികളെയും അധ്യാപികമാരെയും ഭയചകിതരാക്കി. ഭാഗ്യം കൊണ്ടാണ് ഇളംപ്രായത്തിലുള്ള വിദ്യാര്‍ഥികളും അധ്യാപികമാരും പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. സ്‌കൂള്‍ വാച്ച്മാന്റെ മാതാവു കൂടിയായ സ്‌കൂളിലെ വനിതാ സഹായി നാലു മീറ്ററോളം നീളമുള്ള പാമ്പിനെ അടിച്ചുകൊന്നു.
സ്‌കൂള്‍ കെട്ടിടത്തിനു ചുറ്റും കാടുമൂടി കിടക്കുന്നതാണ് സ്‌കൂളില്‍ പാമ്പ് കയറാന്‍ കാരണമെന്ന് അധ്യാപികമാര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തി ബന്ധപ്പെട്ട വകുപ്പുകള്‍ സ്‌കൂള്‍ പരിസരം എത്രയും വേഗം കാടുവെട്ടി വൃത്തിയാക്കണമെന്ന് അധ്യാപികമാര്‍ ആവശ്യപ്പെട്ടു.


 

 

Latest News