ദോഹയില്‍ മമ്മൂട്ടിയെ സെക്യൂരിറ്റിക്കാര്‍ തടഞ്ഞു; വീഡിയോ പ്രചരിക്കുന്നു

കൊച്ചി- ഫിഫ ലോകകപ്പ് കാണാന്‍ ദോഹയിലെത്തിയ മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടിയുടെ ഫോട്ടോകളും വീഡിയോകളും വൈറലായതിനു പിന്നാലെ അദ്ദേഹത്തെ സെക്യൂരിറ്റിക്കാര്‍ തടയുന്നതായി പറയുന്ന ദൃശ്യവും സമൂഹ  മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
ലോകം മുഴുവന്‍ ഉറ്റുനോക്കിയ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ കാണുവാന്‍ മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും എത്തിയിരുന്നു. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഫ്രാന്‍സും അര്‍ജന്റീനയും തമ്മിലുളള ഫൈനല്‍ മത്സരം കാണാന്‍ മമ്മൂട്ടിക്കൊപ്പം  ആര്‍ജെ സൂരജ്, ആന്റോ ജോസഫ് ജോര്‍ജ് എന്നിവരും ലൂസൈല്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
മമ്മൂട്ടിയെയും സംഘത്തെയും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ തടയുന്നുവെന്ന വീഡിയോ ആണ്   ചര്‍ച്ചയാകുന്നത്.
വിഐപി പാസുമായി മത്സരം കാണുവാന്‍ എത്തിയ മമ്മൂട്ടിയോട് ക്യൂ തെറ്റിച്ചു കയറിയതിനാലാണ്  സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ തടഞ്ഞതെന്നും പറയുന്നു.

 

Latest News