മലയാളി കര്‍ഷകന്‍ കര്‍ണാടകയില്‍  വൈദ്യുതാഘാതമേറ്റു മരിച്ചു

കല്‍പറ്റ- മലയാളി കര്‍ഷകന്‍ കര്‍ണാടകയിലെ സര്‍ഗൂരില്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. സീതാമാണ്ട് എളയച്ചാനിക്കല്‍ മാത്യു(പാപ്പച്ചന്‍ 65) ആണ് മരിച്ചത്. കൃഷിക്കായി പാട്ടത്തിനെടുത്ത സ്ഥലത്ത് ഷെഡ് നിര്‍മിക്കുമ്പോഴായിരുന്നു അപകടം. മൃതദേഹം എച്ച്.ഡി. കോട്ട താലൂക്ക് ആശുപത്രിയില്‍. ഭാര്യ.മോളി. മക്കള്‍. അനൂപ്, അനില്‍, അമല്‍ഡ്. മരുമക്കള്‍. ലിന്റ, രാഖി, ബിബിന്‍.

Latest News