ഒരു കൈ ഷര്‍ട്ടിനുള്ളില്‍ മറച്ചുവെച്ച് യാചന;യുവാവ് പിടിയിലായി

മറയൂര്‍- ഒരു കൈ മാത്രമുള്ളൂ എന്ന് അവകാശപ്പെട്ട് ഭിക്ഷാടനം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി പോലീസിന്റെ പിടിയില്‍. തമിഴ്‌നാട് ഉദുമലൈയില്‍നിന്നെത്തി മറയൂരില്‍  തട്ടിപ്പ് നടത്തിയ ഹക്കീമാണ് പോലീസ് പിടിയിലായത്. ഒരു കൈ ഇല്ല എന്ന് തെറ്റിദ്ധരപിപ്പിച്ചായിരുന്നു ഭിക്ഷാടനം നടത്തി വന്നത്.

ഉദുമലൈയിലെ സുഹൃത്തായ മറ്റൊരു ഭിക്ഷക്കാരന്റെ നിര്‍ദേശപ്രകാരമാണ് ഇവിടെ എത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ കണ്ട എസ്‌ഐ പി ജി അശോക് കുമാറും സംഘവും ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷര്‍ട്ടിനുള്ളില്‍ ഒരു കൈമറച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇയാളെ താക്കിത് ചെയ്ത ശേഷം സ്വദേശമായ ഉദുമലൈയിലേക്ക് തന്നെ തിരിച്ചയച്ചതായി പോലീസ് പറഞ്ഞു.

 

Latest News