എംബാപ്പെയെ രാത്രി കണ്ടാല്‍ പനി പിടിച്ചുകിടക്കും; വംശീയ ട്വീറ്റുമായി ബി.ജെ.പി ബുദ്ധിജീവി

തിരുവനന്തപുരം- ഫിഫ ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പായ ഫ്രാന്‍സ് ടീമിലെ താരങ്ങളെ വംശീയമായി അധിക്ഷേപിച്ച് സംസ്ഥാന ബിജെപി ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനര്‍ ടി.ജി മോഹന്‍ദാസ്.ഫ്രഞ്ചുകാര്‍ വെളുത്ത് തുടുത്ത സായിപ്പന്മാരായിരിക്കും എന്നാണ് വിചാരിച്ചതെന്ന് മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ചു. തന്നെക്കാള്‍ കറുത്ത പ്രേതങ്ങളാണെന്നും എംബാപ്പെയെ രാത്രിയിലെങ്ങാന്‍ വഴിയില്‍ കണ്ടാല്‍ ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കുമെന്നും  മോഹന്‍ദാസ് പറഞ്ഞു. ട്വിറ്റിന് താഴെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

 

Latest News