VIDEO ഓടിക്കൊണ്ടിരിക്കെ ആഡംബര കാര്‍ കത്തിനശിച്ചു

റിയാദ് - സൗദി തലസ്ഥാന നഗരിയിലെ ഖുറൈസ് റോഡില്‍ അല്‍നഹ്ദ ഡിസ്ട്രിക്ടില്‍ ഓടിക്കൊണ്ടിരിക്കെ ആഡംബര കാര്‍ കത്തിനശിച്ചു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് റിയാദ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. കാറില്‍ തീ പടര്‍ന്നുപിടിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

 

 

Tags

Latest News