ചെര്‍പ്പുളേശ്ശരി- സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുറ്റിക്കോട്ട് വൈകീട്ട് ആറു മണിയോടെ ഉണ്ടായ അപകടത്തില്‍ പെരിന്തല്‍മണ്ണ ഏലംകുളം പുത്തന്‍വീട്ടില്‍ ശ്രീനാഥ്(35), തോട്ടശ്ശേരി വീട്ടില്‍ മനോജ്(35) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കാറില്‍ സഞ്ചരിച്ചിരുന്ന ഏലംകുളം സ്വദേശികളായ അരുണ്‍(37), സുരേഷ്(44), സുധീഷ്(35) എന്നിവര്‍ക്ക് പരിക്കേറ്റു. പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലുള്ള അരുണിന്റെ നില ഗുരുതരമാണ്. ഒറ്റപ്പാലം ഭാഗത്തു നിന്ന് ചെര്‍പ്പുളേശ്ശരിയിലേക്ക് വരികയായിരുന്ന കാറും ചെര്‍പ്പുളേശ്ശരി- ഒറ്റപ്പാലം റൂട്ടിലോടുന്ന സ്വകാര്യബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.






