Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിജയാഹ്ലാദം: കൊച്ചിയില്‍ പോലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു; തിരുവനന്തപുരത്തും അക്രമം

കൊച്ചി- ലോകകപ്പ് ഫുട്ബോള്‍ വിജയാഘോഷത്തിനിടെ തിരുവനന്തപുരത്തും കൊച്ചിയിലും പോലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. തിരുവനന്തപുരം പൊഴിയൂരില്‍ എസ്ഐ സജികുമാറിനാണ് മര്‍ദ്ദനമേറ്റത്. ഫുട്ബോള്‍ വിജയാഹ്ലാദത്തിനിടെയുണ്ടായ സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെയാണ് പോലീസുകാരെ ആക്രമിച്ചത്. എസ്ഐയെ തറയില്‍ തള്ളിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പൊഴിയൂര്‍ സ്വദേശി ജസ്റ്റിന്‍ പിടിയിലായി. കൊച്ചി കലൂരില്‍ മെട്രോ സ്റ്റേഷന് മുന്നില്‍ വെച്ചാണ് രാത്രി നടുറോഡില്‍ പോലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റത്. സ്റ്റേഡിയം പരിസരത്ത് നിന്ന് ഇറങ്ങി വന്നവരാണ് ആക്രമണം നടത്തിയത്. പോലീസുകാരനെ കാലില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു.

Latest News