കണ്ണൂരില്‍ വിജയാഘോഷത്തിനിടെ സംഘര്‍ഷം;  മൂന്ന് പേര്‍ക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം 

കണ്ണൂര്‍-പള്ളിയാന്‍മൂലയില്‍ ഫുട്ബോള്‍ വിജയാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. അനുരാഗ്, ആദര്‍ശ്, അലക്സ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അനുരാഗിന്റെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഘര്‍ഷം.
ഫ്രാന്‍സ് തോറ്റതിനെ തുടര്‍ന്ന് കളിയാക്കതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുരാഗിന്റെ തലയ്ക്കും തുട ഭാഗത്തുമാണ് വെട്ടേറ്റത്. ഇയാളുടെ നില ഗുരതരമാണ്. മൂന്ന് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ജന്റീനയുടെയും ഫ്രാന്‍സിന്റെയും ആരാധകര്‍ ചേരി തിരിഞ്ഞ് തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. വിജയാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇവര്‍ക്ക് വെട്ടേറ്റത്.

Latest News