കപ്പ് അര്‍ജന്റീനയ്ക്ക്, തൃശൂരില്‍  സൗജന്യ ബിരിയാണി മേള

തൃശൂര്‍-ഫിഫ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയുടെ മെസിപ്പട ഖത്തറില്‍ കപ്പുയര്‍ത്തിയതോടെ ഇന്ന് സൗജന്യ ബിരിയാണി മേള. അര്‍ജന്റീനയുടെ കടുത്ത ആരാധകരായ തൃശൂര്‍ ചേറൂര്‍ പള്ളിമൂലയിലെ റോക്ക് ലാന്റ് ഹോട്ടലാണ് 1000 പേര്‍ക്ക് സൗജന്യ ബിരിയാണി നല്‍കുന്നത്. കേരളത്തില്‍ തന്നെ ഇതാദ്യമായാണ് ഇങ്ങനെ ആരാധന മൂത്ത് വേറിട്ട രീതിയില്‍ ആഘോഷം നടത്തുന്നത്. തൃശൂര്‍ ചേറൂര്‍ പള്ളിമൂലയിലെ ഷിബു പൊറത്തൂരിന്റെ ഉടമസ്ഥതയിലുള്ള റോക്ക് ലാന്റ് ഹോട്ടല്‍, കഴിഞ്ഞ ദിവസം തന്നെ ബിരിയാണി വാഗ്ദാനം നല്‍കിയിരുന്നു. 
അര്‍ജന്റീന ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ പടക്കം പൊട്ടിച്ചു, മധുരം വിതരണം ചെയ്തും ആര്‍പ്പുവിളിച്ചുമാണ് തൃശൂരിലെ ആരാധകര്‍ വിജയം ആഘോഷിച്ചത്. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലടക്കം ബിഗ് സ്‌ക്രീനുകള്‍ക്ക് മുന്നില്‍ നൂറുകണക്കിന് ആരാധകരാണ് കളികാണാനെത്തിയത്.
 

Latest News