Sorry, you need to enable JavaScript to visit this website.

ജോഡോ യാത്ര ദല്‍ഹിയിലെത്തുമ്പോള്‍ ഒപ്പം കമല്‍ഹാസനുമുണ്ടാകും

ചെന്നൈ- രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ പങ്കെടുക്കും. ഡിസംബര്‍ 24ന് യാത്ര ദല്‍ഹിയില്‍ എത്തുമ്പോഴാണ് കമലും മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരും അണിചേരുക. രാഹുല്‍ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് കമല്‍ഹാസന്‍ ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതെന്നാണ് വിവരം.

ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനാണ് ജോഡോയാത്രയില്‍ പങ്കെടുക്കുന്നതെന്ന് മക്കള്‍ നീതി മയ്യം വൈസ് പ്രസിഡന്റ് എ.ജി. മൗര്യ പറഞ്ഞു. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മൗര്യ കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡി.എം.കെ. സഖ്യവുമായി കൈകോര്‍ക്കാന്‍ കമല്‍ഹാസന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്.

 

Latest News