ബംഗളൂരു- കർണാടകയിൽ പുതിയ സർക്കാറുണ്ടാക്കാൻ ബി.ജെ.പിക്ക് ക്ഷണം. ഗവർണർ വജുഭായ് വാല ബി.ജെ.പി നിയമസഭ കക്ഷി നേതാവ് യെദ്യൂരപ്പയെ നാളെ രാവിലെ ഒൻപതരക്ക് സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചു. ബി.ജെ.പി നേതാക്കൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബി.ജെ.പിക്ക് ഭൂരിപക്ഷത്തിന് ഏഴ് എം.എൽ.എമാരുടെ കൂടി കുറവുണ്ട്. 117 എം.എൽ.എമാരുടെ പിന്തുണ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം അവകാശപ്പെട്ടെങ്കിലും ഗവർണർ അംഗീകരിച്ചില്ല. ബി.ജെ.പി സഹയാത്രികനായ ഗവർണർ ബി.ജെ.പിയുടെ ആവശ്യത്തിനൊപ്പം നിൽക്കുകയായിരുന്നു. അതേസമയം, ഗവർണറുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. എം.എൽ.എമാരെയും കൂട്ടി രാജ്ഭവന് മുന്നിൽ ധർണ നടത്തുമെന്നും കോൺഗ്രസ്-ജെ.ഡി.എസ് നേതാക്കൾ വ്യക്തമാക്കി.