വിദ്യാര്‍ഥികള്‍ രാത്രി 10 മണിക്ക് ശേഷം ഹോസ്റ്റലില്‍നിന്ന് പുറത്തിറങ്ങരുത്; നിരോധനത്തിനു കാരണം സംഘര്‍ഷം

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ രാത്രി 10 മണിക്ക് ശേഷം ഹോസ്റ്റലിലേക്കും പുറത്തേക്കും വിദ്യാര്‍ത്ഥികളുടെ പ്രവേശനം വിലക്കി  ലഖ്‌നൗ സര്‍വകലാശാല അഡ്മിനിസ്‌ട്രേഷന്‍. ഉഭയ് കാമ്പസിലെ എല്ലാ ഹോസ്റ്റലുകളിലെയും അന്തേവാസികള്‍ രാത്രി 10 മണിക്ക് ശേഷം ഹോസ്റ്റലില്‍ പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതും പൂര്‍ണ്ണമായും നിരോധിച്ചിരിച്ചതായി  അറിയിപ്പില്‍ അറിയിക്കുന്നു.
ഏതെങ്കിലും വിദ്യാര്‍ത്ഥി നിയമം ലംഘിച്ചാല്‍ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കും. യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഒപ്പിട്ട നോട്ടീസ്, സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍, ചീഫ് വാര്‍ഡന്‍, രജിസ്ട്രാര്‍, ലഖ്‌നൗ യൂണിവേഴ്‌സിറ്റി കസ്‌റ്റോഡിയന്‍ എന്നിവര്‍ക്ക് അയച്ചിട്ടുണ്ട്.

വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഹോസ്റ്റലിലെ നിരവധി വിദ്യാര്‍ത്ഥികള്‍  പോലീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയതിന് തൊട്ടുപിന്നാലെയാണ് ഉത്തരവ്.  ചായ കുടിക്കാന്‍ പോയതാണെന്ന് അവകാശപ്പെടുന്ന വിദ്യാര്‍ത്ഥികള്‍, പോലീസ് ഉദ്യോഗസ്ഥന്‍ തങ്ങളെ മര്‍ദിക്കുകയായിരുന്നുവെന്നും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ആരോപിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News