അവര്‍ ഇടതുപക്ഷ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നവര്‍,  അതിനാലാണ് അര്‍ജന്റീന ഫാനായത്-ഇ.പി ജയരാജന്‍ 

കണ്ണൂര്‍- ലോകകപ്പ് അര്‍ജന്റീന ഉയര്‍ത്തുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വീണ്ടും. ഇടതുമൂല്യം ഉയര്‍പ്പിടിക്കുന്ന രാജ്യമായതിനാലാണ് അര്‍ജന്റീനയുടെ ഫാനായതെന്നും, അവര്‍ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഒരു ടി.വി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഫുട്ബോള്‍ മേളയ്ക്ക് ലോകമെമ്പാടുമുള്ള ജനങ്ങള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. പൊതുവെ ഈ മത്സരരംഗത്തുള്ള എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ടവരാണ്. ഫൈനലില്‍ എത്തിയിരിക്കുന്നത് അര്‍ജന്റീനയും ഫ്രാന്‍സുമാണ്. രണ്ടും നല്ല മെച്ചപ്പെട്ട കളിക്കാരാണ്. ഞാന്‍ ഫുട്ബോളിനെ ആരാധിക്കുന്ന ആളാണ്.
അര്‍ജന്റീന ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തരായ ധീരപോരാളികളുടെ നാടാണ്. അതുകൊണ്ട് സ്വാഭാവികമായും ഈ അര്‍ജന്റീനയോടൊപ്പം ചേര്‍ന്നുപോകും. കളിക്കളത്തിലും അവര്‍ മെച്ചപ്പെട്ട പ്രകടനമായിരുന്നു. കഴിഞ്ഞ പ്രാവശ്യവും അവര്‍ നല്ല പെര്‍ഫോമന്‍സായിരുന്നു. ഫ്രാന്‍സും എതാണ്ട് നല്ല നിലയില്‍ തന്നെയാണ്. ഞാന്‍ അര്‍ജന്റീനയ്ക്കൊപ്പമാണ്. അവര്‍ ജയിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മെസി നല്ല കളിക്കാരനാണ്. ഒരു മത്സരത്തില്‍ എങ്ങനെ ജയിച്ചുവരണമെന്ന് ബുദ്ധിയും കായികതയും ഒന്നിച്ച് പ്രയോഗിക്കുന്ന പ്രതിഭ. മെസിയുടെ ഫുട്ബോള്‍ കഴിവിനെ ബഹുമാനിക്കുന്നയാളാണ് ഞാന്‍.'- ജയരാജന്‍ പറഞ്ഞു. 
 

Latest News