പറവൂരില്‍ മീന്‍ പിടിക്കുന്നതിനിടെ  അച്ഛനും മകളും പുഴയില്‍ മുങ്ങിമരിച്ചു

കൊച്ചി-മീന്‍ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങിമരിച്ചു. എറണാകുളം പറവൂരില്‍ ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയായ ഏഴിക്കര സ്വദേശി ബാബു, മകള്‍ നിമ്യ എന്നിവരാണ് മരിച്ചത്. പറവൂരിലെ വീരന്‍ പുഴയിലാണ് ഇരുവരും മീന്‍ പിടിക്കാനെത്തിയത്. ചെറുവഞ്ചിയിലിരുന്നായിരുന്നു മീന്‍ പിടിത്തം. ഇതിനിടെ ഇരുവരും പുഴയില്‍ വീഴുകയായിരുന്നു. നിമ്യയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസും ഫയര്‍ഫോഴ്സും എത്തുന്നതിന് മുന്‍പ് തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. എറണാകുളം കടമക്കുടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് നിമ്യ.

Latest News