ഇന്ത്യയില്‍നിന്നു ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വിസ ഇനി 15 ദിവസത്തിനകം

ലണ്ടന്‍- ഇന്ത്യയില്‍നിന്നു ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വിസ ഇനി 15 പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസിസ്.  എതാനും ആഴ്ചകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള വിസാ പ്രോസസിങ്ങില്‍ പരാതികളും ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ട്വിറ്ററിലൂടെയാണു ഹൈക്കമ്മീഷണര്‍ വീഡിയോ സന്ദേശം പങ്കുവച്ചത്.
ബിസിനസ് യാത്ര, അവധിയാഘോഷം, കുടുംബത്തെ കാണാനും സുഹൃത്തുക്കളെ കാണാനുമുള്‍പ്പെടെയുള്ള വിസാ അപേക്ഷകളില്‍ ഇനി കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. വിസാ പ്രോസസിങ് കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമാക്കുമെന്ന് രണ്ടു മാസം മുന്‍പ് ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു.

 

Latest News