കൊല്ലം- പണമിടപാടിലെ ബാധ്യത പരിഹരിക്കാനാണ് മകളെയും ഭാര്യയെയും അച്ഛൻ സുഹൃത്തിന് കൈമാറിയതെന്ന് തെളിഞ്ഞു. കൊല്ലം തെൻമലയിലാണ് അച്ഛൻ ഭാര്യയെയും പതിനാറുകാരിയായ മകളെയും തന്റെ കൂട്ടുകാരന് കൈമാറിയത്. അമ്മയുടെ കൂടി അറിവോടെ പതിനാറുകാരിയ അച്ഛന്റെ സുഹൃത്ത് നിരവധി തവണ പീഡിപ്പിച്ചതായി കണ്ടെത്തി. അമ്മയെയും ഇയാൾ പീഡിപ്പിച്ചിരുന്നു. കേസിൽ അമ്മയും ബന്ധുവും അറസ്റ്റിലാണ്. അതേസമയം, അച്ഛൻ ഉൾപ്പെടെ മൂന്നുപേർ ഒളിവിലാണ്. കൊല്ലം പുളിയറയിലെ ഫാം ഹൗസിൽ വെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇവിടെയാണ് പെൺകുട്ടിയെയും അമ്മയെയും താമസിപ്പിച്ചിരുന്നത്.
പെൺകുട്ടിയെ ഒരിക്കൽ അമ്മൂമ്മ കൂട്ടിക്കൊണ്ടുപോയെങ്കിൽ അമ്മയും അച്ഛനും നിർബന്ധപൂർവ്വം വീണ്ടും ഇവിടേക്ക് തന്നെ എത്തിക്കുകയായിരുന്നു. അയൽവാസിയും ബന്ധുവും കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു.






