ഉമ്മന്‍ ചാണ്ടി ബംഗളൂരുവില്‍ ചികിത്സയില്‍, ആശംസകളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബംഗളൂരു-  ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സന്ദര്‍ശിച്ചു. ഇക്കാര്യം സതീശന്‍ തന്നെയാണ് ഫെയ്‌സ്ബുക് കുറിപ്പിലൂടെ അറിയിച്ചത്. ''പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിനെ ബംഗളൂരുവില്‍ സന്ദര്‍ശിച്ചു. ചികിത്സക്ക് ശേഷമുള്ള വിശ്രമത്തിലാണ് അദ്ദേഹം. പൂര്‍ണ ആരോഗ്യവാനായെത്തുന്ന ഉമ്മന്‍ ചാണ്ടി എത്രയും വേഗം കര്‍മ മണ്ഡലത്തില്‍ സജീവമാകും-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിരവധി പ്രവര്‍ത്തകരാണ് ആശംസകളുമായി കമന്റ് ചെയ്തത്.
 ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍, മുന്‍ മന്ത്രി കെ.സി. ജോസഫ്, ബെന്നി ബഹനാന്‍ എംപി എന്നിവര്‍ നേരത്തേ ബംഗളൂരിലെത്തി സന്ദര്‍ശിച്ചിരുന്നു.

 

Latest News