ബാങ്ക് ഉദ്യോഗസ്ഥയെ വിവാഹവാഗ്ദാനം നല്‍കി  പീഡിപ്പിച്ച് കൈയൊഴിഞ്ഞ സുഹൃത്ത് അറസ്റ്റില്‍

കൊല്ലം-അഞ്ചല്‍ സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്ത് അറസ്റ്റില്‍. അഞ്ചല്‍ അഗസ്ത്യക്കോട് കളീക്കല്‍വീട്ടില്‍ മുകേഷ് (40) ആണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്.
ആത്മഹത്യയെന്ന നിലയിലുള്ള മരണത്തില്‍ സംശയമോ ബന്ധുക്കളുടെ പരാതിയോ ഇല്ലാതിരുന്നിട്ടും പ്രതിയെ കണ്ടെത്താന്‍ കാരണമായത് പോലീസിന്റെ അന്വേഷണ മികവാണ്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് 40 പവനോളം സ്വര്‍ണാഭരണവും ലക്ഷക്കണക്കിന് രൂപയും ലാപ്ടോപ്പും പാസ്പോര്‍ട്ടും കൈക്കലാക്കിയശേഷം കൈയൊഴിഞ്ഞതാണ് സംഭവത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.ആത്മഹത്യപ്രേരണ, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേയുള്ളത്. പത്തനാപുരത്തെ ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന മുപ്പത്തിമൂന്നുകാരിയെ ഒക്ടോബര്‍ 30നാണ് പത്തനാപുരത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

Latest News