വയനാട് ഗോദാവരി സമരഭൂമിയില്‍ രണ്ടു പേര്‍ കുഴഞ്ഞുവീണു മരിച്ചു

മാനന്തവാടി-വടക്കേവയനാട്ടിലെ തലപ്പുഴ ഗോദാവരി ആദിവാസി സമരഭൂമിയില്‍ രണ്ടു പേര്‍ കുഴഞ്ഞുവീണ് മരിച്ചു. സമരഭൂമിയിലെ കോട്ടക്കുന്ന് ഭാഗത്ത് താമസിക്കുന്ന ശേഖരന്‍(50), ഗോദാവരി ഭാഗത്ത് താമസിക്കുന്ന സുനന്ദ(28) എന്നിവരാണ് മരിച്ചത്. 
കഴിഞ്ഞ രാത്രിയാണ് സംഭവം. ശേഖരന്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്നു കുടുംബാംഗങ്ങള്‍ ഡോക്ടറെ കോളനിയില്‍ എത്തിച്ചു. വൈദ്യ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. ഛര്‍ദിച്ചു കുഴഞ്ഞുവീണ സുനന്ദ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുവരുന്നതിനിടെയാണ് മരിച്ചത്

Latest News