ബാലികയെ സിനിമക്കു കൊണ്ടുപോയി പീഡിപ്പിച്ച സ്‌കൂള്‍ ബസ് ക്ലീനര്‍ പിടിയില്‍

പാലക്കാട്- ചിറ്റൂരില്‍ പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച 60 കാരനായ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റിലായി. രാജഗോപാല്‍ എന്നയാളാണ് കുട്ടിയെ തിയേറ്ററില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.
വണ്ടിത്താവളം സ്‌കൂള്‍ ബസിലെ ക്ലീനറാണ് രാജഗോപാലന്‍. രണ്ടു മാസമായി ഇതേ ബസിലാണ് പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നത്. പെണ്‍കുട്ടിയെ സിനിമയ്ക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞാണ് രാജഗോപാലന്‍ സ്‌കൂളില്‍ നിന്ന് കുട്ടിയെ കൊണ്ടുപോയത്.

 

Latest News