ന്യൂദല്‍ഹി-ദേശീയ തലസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക ഒന്നാം നിലയില്‍നിന്ന് താഴേക്ക് തള്ളിയിട്ടു. പരിക്കേറ്റ വന്ദന എന്ന കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. അധ്യാപിക ഗീത ദേശ്‌വാളിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദല്‍ഹി നഗര്‍ നിഗം ബാലിക വിദ്യാലയത്തില്‍ രാവിലെ 11.15ഓടെയാണ് സംഭവം. വിദ്യാര്‍ഥിനിയെ കത്രിക കൊണ്ട് ആക്രമിക്കുകയും ദേഷ്യത്തില്‍ ഒന്നാംനിലയിലെ ക്ലാസ്മുറിയില്‍നിന്ന് വലിച്ചെറിയുകയുമായിരുന്നു. കുട്ടിയെ മര്‍ദിക്കുന്നത് തടയാന്‍ റിയ എന്ന അധ്യാപിക ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. താഴെ വീണ പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.
അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.






