Sorry, you need to enable JavaScript to visit this website.

ട്രെയിനിന് സ്‌റ്റോപ്പില്ലാത്ത കൊരട്ടിയില്‍  ചാടിയിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു 

തൃശൂര്‍- ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കൊരട്ടിയില്‍ വച്ചായിരുന്നു അപകടം. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. കൊരട്ടിയില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല. അതിനാല്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് കുട്ടികള്‍ ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരാള്‍ ട്രെയിനിനടിയില്‍ പെടുകയും രണ്ടാമത്തെയാള്‍ പ്ലാറ്റ്‌ഫോമില്‍ തലയിടിച്ച് വീഴുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ചാലക്കുടിയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.
 

Latest News