തൃശൂരില്‍ പിഞ്ചു കുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു; കുട്ടികളെ രക്ഷപ്പെടുത്തി

തൃശൂര്‍- കയ്പമംഗലത്ത്  പിഞ്ചു കുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി. മൂന്ന്പീടിക ബീച്ച് റോഡിലെ മഹ്‌ളറ സെന്ററിന് വടക്ക് ഇല്ലത്ത്പറമ്പില്‍ ഷിഹാബ് (35) ആണ് മരിച്ചത്. രണ്ടു വയസും  അഞ്ചുവയസുമുള്ള
കുട്ടികളുമായാണ് ഷിഹാബ് കിണറ്റില്‍ ചാടിയത്.
ബന്ധുക്കളില്‍ ചിലര്‍ ഉടന്‍ കിണറ്റില്‍ ഇറങ്ങി കുട്ടികളെ രക്ഷപ്പെടുത്തി കയ്പമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഷിഹാബ് കിണറ്റിലേക്ക് ചാടിയപ്പോള്‍ കല്ലില്‍ തലയിടിക്കുകയായിരുന്നു. പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ഷിഹാബിനെ പുറത്തെടുത്ത്  കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

Latest News