ഇടുക്കി- വൈദ്യുതാഘാതമേറ്റ് പത്ത് വയസ്സുകാരന്‍ മരിച്ചു. കട്ടപ്പന കൊച്ചുതോവാള പാറയ്ക്കല്‍ ജയ്‌മോന്‍-സിന്ധു ദമ്പതികളുടെ മകന്‍ അഭിനന്ദാണ് മരിച്ചത്. കുമളിക്ക് സമീപം വെള്ളാരംകുന്നില്‍ മാതൃസഹോദരന്റെ വീട്ടില്‍ വെച്ചാണ് അപകടം. വീടിന്റെ മുകള്‍ നിലയില്‍ നില്‍ക്കുകയായിരുന്ന അഭിനന്ദിന് സമീപത്ത് കിടന്നിരുന്ന സര്‍വ്വീസ് കേബിളില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.
നിലത്ത് വീണ് കിടന്നിരുന്ന കുട്ടിയെ വീട്ടിലുണ്ടായിരുന്നവരും അടുത്തുള്ള സ്‌കൂളിലെ അധ്യാപകരും ചേര്‍ന്ന് ആദ്യം വെള്ളാരംകുന്നിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ച് പ്രാഥമിക ശുശ്രുഷ നല്‍കിയിരുന്നു. തുടര്‍ന്ന് കട്ടപ്പനയില്‍ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഏതാനും ദിവസം മുമ്പാണ് അഭിനന്ദും മാതാവ് സിന്ധുവും സഹോദരന്‍ ബിനുവിന്റെ വീട്ടില്‍ വിരുന്നിനെത്തിയത്. ഇന്ന് തിരികെ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് അപകടം. അടുത്തിടെ നിര്‍മ്മാണം കഴിഞ്ഞ വീടിന്റെ മുകളിലത്തെ നിലയില്‍ ബാല്‍ക്കണിയോട് ചേര്‍ന്നുള്ള ഭാഗത്താണ് സര്‍വീസ് കേബിള്‍ കിടന്നിരുന്നത്.
എന്നാല്‍ കുട്ടിക്ക് എങ്ങനെയാണ് ഇതില്‍ നിന്ന് വൈദ്യുതാഘാതമേറ്റതെന്നത് വ്യക്തമല്ല. അപകടം നടന്ന വീട്ടില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കൊച്ചുതോവാള സെന്റ് ജോസഫ് യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിനന്ദ്. അഭിനവ് ഏക സഹോദരനാണ്. കുമളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.






