മൂടല്‍മഞ്ഞില്‍ മൂടി കൊച്ചി,  വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

കൊച്ചി- കൊച്ചിയില്‍ കനത്ത മൂടല്‍മഞ്ഞ്. ഇതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. എയര്‍ ഇന്ത്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനം, എമിറേറ്റ്സിന്റെ ദുബായില്‍ നിന്നുള്ള വിമാനം, ഗള്‍ഫ് എയറിന്റെ ബഹറൈനില്‍ നിന്നുള്ള വിമാനം, എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദോഹയില്‍ നിന്നുള്ള വിമാനം എന്നിവയാണ് തിരിച്ചുവിട്ടത്. ഇന്നു പുലര്‍ച്ചെമുതലാണ് കൊച്ചിയിലെ പല പ്രദേശങ്ങളിലും കാഴ്ച പരിധി കുറക്കത്തക്ക കനത്തിലുള്ള മഞ്ഞുവീഴ്ചയുണ്ടായത്. വാഹന ഗതാഗതത്തിനും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള മൂടല്‍ മഞ്ഞ് ആദ്യമായാണ് കൊച്ചിയില്‍ അനുഭവപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി എറണാകുളം ജില്ലയില്‍ കാര്യമായതോതില്‍ മഴ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടത്.

            

Latest News