ആലപ്പുഴയില്‍ നവജാത ശിശുക്കളെ മാറി നല്‍കിയെന്ന് പരാതി

ആലപ്പുഴ- വനിതാ, ശിശു ആശുപത്രിയില്‍ നവജാത ശിശുക്കളെ പരസ്പരം മാറി നല്‍കി. മൂന്ന് ദിവസം മുമ്പ് ജനിച്ച രണ്ടു കുട്ടികള്‍ക്കും കണ്ണില്‍ മഞ്ഞ നിറമുണ്ടായിരുന്നു. ഇതിന്റെ ചികിത്സയ്ക്കു കൊണ്ടുപോയ ശേഷം തിരികെ നല്‍കിയപ്പോഴാണ് ആലപ്പുഴ തത്തംപള്ളി സ്വദേശിനിയുടെ പെണ്‍കുഞ്ഞിനെയും വലിയമരം സ്വദേശിനിയുടെ ആണ്‍കുഞ്ഞിനെയും പരസ്പരം മാറി നല്‍കിയത്.
തലമുടിയുടെ വ്യത്യാസം ശ്രദ്ധിച്ചപ്പോഴാണ് ബന്ധുക്കള്‍ക്ക് കുട്ടികള്‍ മാറിയിരിക്കയാണെന്ന് മനസ്സിലായത്. സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 

Latest News