ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച ബിഫാം വിദ്യാര്‍ഥിനി മരിച്ചു

തിരുവല്ല- പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫാര്‍മസി വിദ്യാര്‍ഥിനി മരിച്ചു. രണ്ടാം വര്‍ഷ ബിഫാം വിദ്യാര്‍ഥിനിയും കൊല്ലം അയ്യനിവേലികുളങ്ങര മടൂര്‍ കിഴക്കേതില്‍ നൗഷാദിന്റെ മകളുമായ ശബാനയാണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് ശബാനയെ ഹോസ്റ്റല്‍ മുറിക്കുള്ളിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

 

Latest News