കാസര്‍കോട്ട് കക്കൂസ് കുഴിയില്‍ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

കാസര്‍കോട്- മഞ്ചേശ്വരം ഉപ്പളയില്‍ രണ്ടു വയസുകാരന്‍ കക്കൂസ് കുഴിയില്‍ വീണ് മരിച്ചു. ഉപ്പള ടൗണില്‍ ദേശീയപാതയ്ക്ക് സമീപം ഡോക്ടര്‍ ഹോസ്പിറ്റലിന് അടുത്തുള്ള അബ്ദുസമദിന്റെ മകന്‍ അബ്ദുറഹ്മാന്‍ സഹദാദ് ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.
വീടിന്റെ പിറകുവശത്തുള്ള കക്കൂസ് കുഴിയിലാണ് സഹദാദ് വീണത്. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനായി സ്ലാബ് മാറ്റിവെച്ചിരിക്കുകയായിരുന്നു. ഇതിനരികിലൂടെ നടന്ന കുട്ടി തുറന്നുകിടന്ന ടാങ്കിലേക്ക് വീഴുകയായിരുന്നു. സംഭവം ആദ്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.
കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരും പരിസരവാസികളും വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മകള്‍ പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അഫീസയാണ് മാതാവ്. സഹദ് സഹോദരനാണ്.

 

Latest News