- തൊഴിൽ പരസ്യം ചോദ്യം ചെയ്ത് ഹദഫ്
റിയാദ്- ജോലിക്ക് അപേക്ഷിക്കുന്നവന് 11 ഭാഷകളിൽ പ്രാവീണ്യം വേണമെന്ന് പരസ്യം ചെയ്ത സ്ഥാപനത്തിന്റെ നടപടി ചോദ്യം ചെയ്ത് മാനവശേഷി വികസന നിധി (ഹദഫ്) രംഗത്ത്. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള 'താഖാത്' ദേശീയ തൊഴിൽ പോർട്ടലിൽ ഉദ്യോഗാർഥികളെ ആവശ്യമുണ്ടെന്ന് കാണിച്ച് ഒരു സ്ഥാപനം പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് ഈ അസാധ്യമായ ഉപാധിയുള്ളത്. അതേസമയം, ഒഴിവുള്ള തസ്തികയിലേക്ക് മേൽ യോഗ്യത ആവശ്യമാണെന്നത് അംഗീകരിക്കാനും പ്രയാസമാണെന്ന് ഹദഫ് വൃത്തങ്ങൾ വെളിപ്പെടുത്തി. ഇത്തരം പരസ്യങ്ങൾ യാതൊരു നിലക്കും അംഗീകരിക്കാൻ കഴിയില്ല. നിയമവിദഗ്ധരുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കും. ആവശ്യമെങ്കിൽ സ്ഥാപനത്തിന് എതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ഹദഫ് വ്യക്തമാക്കി.