കപ്പല്‍ ജീവനക്കാരനെ കാണാതായി

പ്രജിത്ത്-

മാനന്തവാടി-വയനാട് സ്വദേശിയായ കപ്പല്‍ ജീവനക്കാരനെ കാണാതായി. വാളാട് നരിക്കുഴിയില്‍ ഷാജി-ഷീജ ദമ്പതികളുടെ മകന്‍ എന്‍.എസ്. പ്രജിത്തിനെയാണ് കാണാതായത്. ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ വിശ്വ ഏക്ത കപ്പലിലെ ട്രെയിനിയാണ് പ്രജിത്ത്. വിശാഖപട്ടണത്തുനിന്നും ഗുജറാത്തിലേക്കുള്ള യാത്രാമധ്യേ പ്രജിത്തിനെ കാണാതായതെന്നാണ് കപ്പല്‍ ജീവനക്കാര്‍ വീട്ടുകാരെ അറിയിച്ചത്. കപ്പല്‍ തീരമടുക്കാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പ്രജിത്തിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

 


 

Latest News