ദേശീയപാതയില്‍ ചരക്കുലോറി  ഇടിച്ച് കാട്ടാന ചരിഞ്ഞു

ദേശീയപാതയില്‍ മൂലഹള്ള ആനക്കുളത്തിനു സമീപം ലോറിയിടിച്ചു ചരിഞ്ഞ കാട്ടാന.

സുല്‍ത്താന്‍ബത്തേരി-കോഴിക്കോടിനെ കൊള്ളേഗലുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 766ല്‍ ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു.
ബന്ദിപ്പുര കടുവാസങ്കേതം പരിധിയില്‍ മൂലഹള്ള ആനക്കുളത്തിനു സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വയനാട് വന്യജീവി സങ്കതത്തിലെ മുത്തങ്ങ പൊന്‍കുഴിയില്‍നിന്നു ഏതാനും കിലോമീറ്റര്‍ അകലെയാണ് മൂലഹള്ള. അപകടത്തെത്തുടര്‍ന്നു ദേശീയപാതയിലെ അതിര്‍ത്തി ചെക്പോസ്റ്റുകള്‍ കര്‍ണാടക വനപാലകര്‍ അടച്ചു. ഇതോടെ ദേശീയപാതയില്‍ ബന്ദിപ്പുര ഭാഗത്ത് തടസപ്പെട്ട ഗതാഗതം ഇന്നു രാവിലെയാണ് പുനഃസ്ഥാപിച്ചത്. ആനയുടെ ജഡം റോഡില്‍നിന്നു നീക്കി. ദേശീയപാതയില്‍ ബന്ദിപ്പുര ഭാഗത്തു രാത്രി ഒമ്പതിനും പുലര്‍ച്ചെ ആറിനും ഇടയില്‍ രാത്രിയാത്രയ്ക്കു വിലക്കുണ്ട്.

 


 

Latest News