എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ഹരിപ്പാട് - എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.  കാഞ്ഞൂര്‍ കോട്ടയ്ക്കകം  സ്‌നേഹതീരത്തില്‍ പരേതനായ മുത്തേഷിന്റെ  മകള്‍ അമൂല്യ മുത്തേഷ് (14) ആണ് മരിച്ചത്. രാവിലെ ഏഴുമണിക്ക്  വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍  ഫാനില്‍ തൂങ്ങിയ  നിലയില്‍ അമ്മൂമ്മ ശാന്തയാണ് കണ്ടത്. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന്  ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പഠനവുമായി ബന്ധപ്പെട്ട് വിദേശത്തുള്ള മാതാവ് ലൗസി മത്തായി വഴക്കു പറഞ്ഞതാണ്  ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു. സഹോദരന്‍: അമല്‍ മുത്തേഷ്.

 

 

Latest News