സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു; നിര്‍ദേശവുമായി സൗദി വിദഗ്ധന്‍

റിയാദ് - നൂതന ശൈലികളിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത കാണിക്കണമെന്ന് സൗദി ഫെഡറേഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി ആന്റ് പ്രോഗ്രാമിംഗ് വക്താവ് യാസിര്‍ അല്‍ഉസൈമി ആവശ്യപ്പെട്ടു. പ്രോക്‌സി പര്‍ച്ചെയ്‌സ് രീതി പുതിയ തട്ടിപ്പ് ശൈലികളില്‍ ഒന്നാണ്. പ്രോക്‌സി പര്‍ച്ചെയ്‌സ് രീതിയില്‍ ഒന്നിലേറെ ഇരകള്‍ വഞ്ചിക്കപ്പെടുന്നു. ഇതില്‍ ഗുണഭോക്താവ് രാജ്യത്തിന് പുറത്തായിരിക്കും.
ഡബിള്‍ വെരിഫിക്കേഷന്‍ സവിശേഷതയുള്ള പ്രോഗ്രാം ആക്ടിവേറ്റ് ചെയ്യണം. ഇതിലൂടെ ഉപയോക്താക്കളുടെ ഡാറ്റകളില്‍ മറ്റുള്ളവര്‍ക്ക് എത്തിപ്പെടല്‍ ദുഷ്‌കരമാകും. അക്കൗണ്ടുമായും മറ്റും ബന്ധപ്പെട്ട ആളുകളുടെ വിവരങ്ങള്‍ കരസ്ഥമാക്കാന്‍ ഒരു ഉദ്യോഗസ്ഥനും അവകാശമില്ലെന്നും യാസിര്‍ അല്‍ഉസൈമി പറഞ്ഞു.

 

Latest News