Sorry, you need to enable JavaScript to visit this website.

'കൊല ചെയ്യപ്പെട്ട' ഭാര്യ ജീവനോടെ, ഭര്‍ത്താവ് ജയിലിലായത് ഒന്നര വര്‍ഷം

മഥുര- ഏഴ് വര്‍ഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 18 മാസം ജയിലില്‍ കിടന്ന ഭര്‍ത്താവ് ജാമ്യത്തിലിറങ്ങി സ്വന്തം അന്വേഷണത്തിലൂടെ ഭാര്യയെ കണ്ടെത്തി പോലീസിന് വിവരം നല്‍കി. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാം ഭര്‍ത്താവിനൊപ്പം രാജസ്ഥാനിലെ ദൗസയില്‍ കഴിയുകയായിരുന്നു ഇവര്‍.

2015 ലാണ് ആരതി എന്ന സ്ത്രീയെ സോനു വിവാഹം ചെയ്തത്. വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ കോടതിയില്‍ വെച്ചാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തത്. വിവാഹത്തിന് ശേഷം സ്വത്ത് തന്റെ പേരിലാക്കണമെന്ന് യുവതി സോനുവിനോട് ആവശ്യപ്പെട്ടു. ഇത് നടക്കാതെ വന്നപ്പോള്‍ വീടുവിട്ടിറങ്ങുകയായിരുന്നു. ഇവര്‍ എങ്ങോട്ട് പോയി എന്നതിനെക്കുറിച്ച് അറിവില്ലായിരുന്നു. അന്വേഷിച്ചെങ്കിലും എവിടെയും കണ്ടെത്താന്‍ സാധിച്ചില്ല- മെഹന്ദിപ്പൂര്‍ പോലീസ് പറഞ്ഞു.

ഇതിനിടെ മഥുരയില്‍നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കാണാതായ മകളെ അന്വേഷിച്ച് ആരതിയുടെ പിതാവ് എത്തിയപ്പോള്‍ പോലീസ്, യുവതിയുടെ മൃതദേഹത്തില്‍ നിന്ന് ലഭിച്ച വസ്ത്രങ്ങളും ഫോട്ടോയും കാണിച്ചു കൊടുത്തു. ഇത് തന്റെ മകളാണെന്ന് ആരതിയുടെ പിതാവ് സൂരജ് പ്രസാദ് ഗുപ്ത അവകാശപ്പെടുകയും ചെയ്തു. സോനു സൈനി, ഗോപാല്‍ സൈനി എന്നിവര്‍ ചേര്‍ന്ന് തന്റെ മകളെ കൊലപ്പെടുത്തിയെന്നും ഇയാള്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് സോനുവും ഗോപാലും പോലീസ് കസ്റ്റഡിയിലായി.

തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ജാമ്യത്തിലിറങ്ങിയ പ്രതികള്‍. 18 മാസമായി സോനു സൈനി ജയിലിനുള്ളില്‍ കഴിയുകയായിരുന്നു. ഇവരെ പിടികൂടിയതിന്റെ പേരില്‍ പൊലീസിന് 15000 രൂപ റിവാര്‍ഡും ലഭിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയാണ് സോനുവിനും ഗോപാലിനും ജാമ്യം അനുവദിച്ചത്. ആരതിയെക്കുറിച്ച് അന്വേഷിച്ചതും വിവരങ്ങള്‍ പോലീസിനെ അറിയിച്ചതും ഇരുവരും ചേര്‍ന്നാണ്. പോലീസ് ആരതിയെ കസ്റ്റഡിയിലെടുത്തു.

 

 

Latest News