തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ബുറൈദയില്‍ മറവുചെയ്തു

ബുറൈദ- കഴിഞ്ഞാഴ്ച അല്‍ ഖസീം ബുറൈദയില്‍ മരിച്ച തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നൂഹ് കണ്ണിന്റെ മകന്‍ സലീം നൂഹ് കണ്ണിന്റെ (63) മൃതദേഹം  ബുറൈദ ഖലീജ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. ബുറൈദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂരിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി.
ബുറൈദയില്‍ വര്‍ഷങ്ങളായി ടാക്‌സി െ്രെഡവര്‍  ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഫാസീല ബീവി. മക്കള്‍: ഫഹദ് ,ഫൈസല്‍ ,സവാദ് ,സഹദ് ,തൗഫീഖ.

 

Latest News