സന്ധിവേദനയ്ക്ക് ചികിത്സ; തൃശൂരില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

തൃശൂര്‍- ഇരിങ്ങാലക്കുടിയില്‍ വ്യാജ ഡോക്ടറെ  അറസ്റ്റ് ചെയ്തു. കരുവന്നൂര്‍ ഇസ്ര വെല്‍നെസ് സെന്റര്‍ ഉടമ ഫാസില്‍ അഷ്‌റഫ് ആണ് അറസ്റ്റിലായത്. സന്ധിവേദനയക്കുള്ള   ചികില്‍സയാണ് നടത്തിയിരുന്നത്. ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതിയില്ല. ഇതരസംസ്ഥാനങ്ങളില്‍നിന്നും രോഗികള്‍ ചികില്‍സയ്‌ക്കെത്തിയിരുന്നു. രോഗികള്‍ക്ക് നല്‍കിയിരുന്ന മരുന്നുകള്‍ കണ്ടെടുത്തു. മൂന്നു വര്‍ഷമായി കരുവന്നൂരിലാണ് ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. മരുന്നുകള്‍ നിര്‍മിച്ചത് വീട്ടിലാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് അഷ്‌റഫിനെ അറസ്റ്റ് ചെയ്തത്.

 

Latest News