വരാണസി- ഉത്തര്‍ പ്രദേശിലെ വാരണസിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മേല്‍പ്പാലം തകര്‍ന്നു വീണ് 12 പേര്‍ മരിച്ചു. വരാണസി കന്റോണ്‍മെന്റിലാണ് അപകടമുണ്ടായത്. പാലത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ക്കടിയില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. വാഹനങ്ങളും ഇതിനടിയില്‍പ്പെട്ടിട്ടുണ്ട്. അപകടത്തില്‍ പെട്ടവരിലേറെയും തൊഴിലാളികളാണെന്നാണ സൂചന. പരിക്കേറ്റവരുടെ എണ്ണം ലഭ്യമല്ല. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരം ഉപമുഖ്യമന്ത്രി കേശവ് മൗര്യ സ്ഥലത്തെത്തി. മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്്. മന്ത്രി നീല്‍കാന്ത് തിവാരിയും ഇവിടേക്കു തിരിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടെ എത്തി. നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തിന്റെ ഒരു ഭാഗമാണ് നിലംപൊത്തിയത്.
കൂറ്റന്‍ കോണ്‍ക്രീറ്റ് സ്ലാബ് ഉയര്‍ത്തി നിര്‍ത്തിയ രണ്ടു തൂണുകള്‍ തകര്‍ന്നുവീണതാണ് സ്ലാബ് നിലംപൊത്താന്‍ കാരണമായത്. ഇതിനടിയില്‍ നില്‍ക്കുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.






