ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ജിദ്ദ ഫൈസലിയയില്‍

റിയാദ് - കഴിഞ്ഞ ദിവസം ജിദ്ദയിലും തായിഫിലും മക്കയിലും പെയ്ത മഴക്കിടെ ഏറ്റവുമധികം മഴ ലഭിച്ചത് ജിദ്ദ ഫൈസലിയ ഡിസ്ട്രിക്ടിലാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇരുപത്തിനാലു മണിക്കൂറിനിടെ ഫൈസലിയയില്‍ 25 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. ജിദ്ദ അബ്ഹുറില്‍ 24.2 മില്ലീമീറ്ററും ജുമൂമില്‍ 20.6 മില്ലീമീറ്ററും ദഹ്ബാനില്‍ 10.2 മില്ലീമീറ്ററും മഴ ലഭിച്ചു.
ജിദ്ദ എയര്‍പോര്‍ട്ടില്‍ 7.7 ഉം കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ 6.8 ഉം അല്‍മതാര്‍ ബലദിയ പരിധിയിലും അല്‍സാമിര്‍ ഡിസ്ട്രിക്ടിലും 5.6 ഉം അല്‍വുറൂദ് ഡിസ്ട്രിക്ടില്‍ 4.4 ഉം ബനീമാലിക്കില്‍ 5.6 ഉം ഉമ്മുസലം ബലദിയ പരിധിയില്‍ 0.6 ഉം സൗത്ത് ജിദ്ദ ബലദിയ പരിധിയില്‍ 1 ഉം ജാമിഅ ഡിസ്ട്രിക്ടില്‍ 0.6 ഉം ഖുംറയില്‍ 3.4 ഉം കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റിയില്‍ 2.8 ഉം ജിദ്ദ തുറമുഖത്ത് 9 ഉം തുവലില്‍ 7 ഉം മില്ലീമീറ്റര്‍ മഴയും ലഭിച്ചു.

 

Latest News