ഇസ്രായിലുമായി നയതന്ത്ര ബന്ധം ഫലസ്തീന്‍ രാഷ്ട്രത്തിനുശേഷം മാത്രം-സൗദി

റിയാദ് - ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുടെ നിലപാട് ഉറച്ചതാണെന്ന് വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. അബ്രഹാം കരാറുകളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് വിദേശ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അബ്രഹാം കരാറുകളുമായും പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായും ബന്ധപ്പെട്ട് സൗദി അറേബ്യയുടെ നിലപാട് സുവ്യക്തമാണ്. ഇസ്രായിലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വരണമെന്നതാണ് സൗദി അറേബ്യയുടെ നിലപാട് എന്ന് വിദേശ മന്ത്രി പറഞ്ഞു.
1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനും നിയമാനുസൃത അവകാശങ്ങള്‍ വണ്ടെടുക്കാനും ഫലസ്തീന്‍ ജനതയെ എക്കാലവും പിന്തുണക്കുമെന്ന ഉറച്ച നിലപാട് മുഴുവന്‍ വേദികളിലും സൗദി അറേബ്യ നിരന്തരം ആവര്‍ത്തിക്കുന്നു.

 

Latest News