ചെന്നൈ / കോഴിക്കോട് - പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് മുണ്ടയിൽ മമത അബുബക്കർ (78) ഹൃദയാഘാതം മൂലം അന്തരിച്ചു. ചെന്നൈയിൽ വച്ച് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മയ്യിത്ത് നമസ്‌കാരം ബുധനാഴ്ച രാവിലെ എട്ടിന് കൊയിലാണ്ടിക്കടുത്ത നന്തി മസ്ജിദുൽ മുജാഹിദിനിൽ നടക്കും. തുടർന്ന് ഖബറടക്കം നന്തി മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: സോഫിയ മരയ്ക്കാരകത്ത്. മറ്റു മക്കൾ: സിറാജ് (ദുബൈ), സാജിദ, ഹാജറ. മരുമക്കൾ: ഉമർ ഫാറൂഖ്, സനീർ അഹമദ് (ഇരുവരും കോഴിക്കോട്), റോഷ്‌നി (ചെന്നൈ), രേഷ്മ (ദുബൈ). സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, പരേതരായ ഇമ്പിച്ചി, ആമിന, അബ്ദുറഹ്മാൻ, ഫാത്തിമ.






