കർണാടകയിൽ നാടകീയത; യെദ്യുരപ്പയും കുമാരസ്വാമിയും ഗവർണറെ കണ്ടു

ബംഗളൂരു- കർണാടകയിൽ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി കേവല ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപീകരണത്തിന് അവകാശം വാദം ഉന്നയിച്ച് ഗവർണറെ കണ്ടു. തൊട്ടു പിറകെ കോൺഗ്രസ്-ജെഡിഎസും സഖ്യസർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് ഗവർണറെ സമീപിച്ചു. ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി എസ് യെദ്യൂരപ്പയും മുതിർന്ന നേതാവ് അനന്ത് കുമാറും ഗവർണർ വാജുഭായ് രുദഭായ് വാലയെ കണ്ടു. ബിജെപിക്ക് 104 സീറ്റാണ് ലഭിച്ചത്. അതേസമയം ഗവർണർ ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല. യെദ്യുരപ്പയ്ക്കു തൊട്ടു പിറകെ ജെഡിഎസ് നേതാവ് കുമാരസ്വാമിയും സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് ഗവർണറെ കണ്ടു. 78 സീറ്റു നേടിയ കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ 37 സീറ്റ് ലഭിച്ച ജെഡിഎസിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പദവും കുമാരസ്വാമിക്കു നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
 

Latest News