ബാലികയെ പീഡിപ്പിച്ച എക്‌സൈസ് ഓഫീസര്‍ക്ക് ഏഴുവര്‍ഷം കഠിനതടവ്

തൃശൂര്‍-  ഏഴു വയസുകാരിയെ   പീഡിപ്പിച്ച  പോക്‌സോ കേസില്‍ എക്‌സൈസ് ഓഫീസര്‍ക്ക്   ഏഴു വര്‍ഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ. പാലക്കാട്  കൊല്ലങ്കോട് മേട്ടുപ്പാളയം  സ്വദേശി വിനോദിനെ ( 50)യാണ്
തൃശൂര്‍  ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി  ജഡ്ജി ബിന്ദു സുധാകരന്‍  ശിക്ഷിച്ചത്. പോക്‌സോ നിയമം 9, 10 വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്. 50000 രൂപ പിഴയടക്കാത്ത പക്ഷം 6 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. പിഴയടക്കുന്ന പക്ഷം ആ തുക ക്രിമിനല്‍ നടപടി നിയമം 357 പ്രകാരം അതിജീവിതക്ക് നല്‍കണമെന്ന് വിധിന്യായത്തില്‍ പ്രത്യേക പരാമര്‍ശമുണ്ട്.
2016 ലാണ്  കേസിനാസ്പദമായ  സംഭവം നടന്നത്.  പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 13 സാക്ഷികളെയും 13 രേഖകളും തെളിവില്‍ ഹാജരാക്കി.  തൃശൂര്‍ വെസ്റ്റ് പോലീസ് ആണ് കേസ്  റജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് റജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ഇന്‍സ്‌പെക്ടര്‍മാരായശ്യാം മുരളി , പി.വി. സിന്ധു എന്നിവരാണ്  അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കൂടിയായ പ്രതി ശിക്ഷാവിധിയില്‍ യാതൊരു വിധ പരിഗണനയും അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദമുന്നയിച്ചു. പ്രോസിക്യൂഷനെ സഹായിക്കാന്‍ സി.പി. ഒ . മാരായ സംഗീത്, ഗീത എന്നിവര്‍ പ്രവര്‍ത്തിച്ചു. ഫാസ്റ്റ് ട്രാക് കോടതി സ്‌പെഷ്യല്‍  പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: കെ.പി. അജയ് കുമാര്‍ , അ ഡ്വ: ദില്‍ എന്നിവരാണ് പ്രോസിക്യൂഷനു വേണ്ടി കോടതിയില്‍ ഹാജരായത്.

 

Latest News