വാട്‌സ്ആപ്പില്‍ ടെക്സ്റ്റ് മെസേജിനായി പുതിയ ഫീച്ചര്‍ വരുന്നു

ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പില്‍ പ്രയോജനപ്രദമായ പുതിയൊരു ഫീച്ചര്‍ കൂടി വരുന്നു. 'വ്യൂ വണ്‍സ് ടെക്സ്റ്റ്' എന്ന ഫീച്ചര്‍ ആണ് പുതുതായി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
നിലവില്‍ 'വ്യൂ വണ്‍സ്'ഫീച്ചറുകള്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ സാധിക്കുന്നുണ്ട്. ഒറ്റത്തവണ മാത്രമേ കാണാന്‍ സാധിക്കൂ എന്നതാണ് 'വ്യൂ വണ്‍സ്'ഫീച്ചറിന്റെ പ്രത്യേകത.
പുതിയ അപ്‌ഡേറ്റിന്റെ പണിപ്പുരയിലാണ് വാട്‌സ്ആപ്പെന്നും അധികം വൈകാതെ ഫീച്ചര്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വ്യൂ വണ്‍സ് ടെക്സ്റ്റ് ഫീച്ചറിന് മറ്റുചില പ്രത്യേകതകള്‍ കൂടിയുണ്ടാകും. ഈ മെസേജുകള്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കാനോ ഫോര്‍വേഡ് ചെയ്യാനോ കോപ്പി ചെയ്യാനോ സാധ്യമാകില്ല. 'വ്യൂ വണ്‍സ് ടെക്സ്റ്റ്' ഫീച്ചര്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വാട്‌സാപ്പ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

 

Latest News