ഫ്‌ളോറിഡ-മുസ്ലിം വിദ്യാര്‍ഥികളുടെ പ്രാര്‍ഥന തടസ്സപ്പെടുത്തുന്ന വീഡിയോ വൈറലായതിനെത്തുടര്‍ന്ന് ഫ്‌ളോറിഡയില്‍ അധ്യാപികയെ പിരിച്ചുവിട്ടു. വിദ്യാര്‍ഥികള്‍ മന്ത്രവാദം നടത്തുകയാണെന്ന് ആരോപിച്ചാണ് അധ്യാപിക വീഡിയോ പ്രചരിപ്പിച്ചിരുന്നത്.
പെംബ്രോക് പൈന്‍സില്‍ ഫ്രാങ്കഌന്‍ അക്കാദമി സ്‌കൂളിലാണ് മൂന്നു മുസ്ലിം വിദ്യാര്‍ഥികള്‍ നമസ്‌കരിച്ചത്. നിര്‍ത്തൂ, ഇതെന്റെ ഓഫീസാണ്. നിങ്ങള്‍ മന്ത്രവാദം ചെയ്‌യുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് അധ്യാപിക വിദ്യാര്‍ഥികളെ തടഞ്ഞത്.
അതിനു ശേഷം വിസില്‍ ഊതി ശ്രദ്ധ പിടിച്ചു പറ്റാനും അദ്ധ്യാപിക ശ്രമിക്കുന്നു. ഒരു കുട്ടിയുടെ കൈയ്യില്‍ ചവിട്ടുന്നതായും വീഡിയോ ദൃശ്യത്തില്‍ സൂചനയുണ്ട്.
ഞാന്‍ വിശ്വസിക്കുന്നത് യേശുവിലാണ്,' അവര്‍ പറഞ്ഞു. 'അതു കൊണ്ട് ഞാനിതു തടയുന്നു.'
വിദ്യാര്‍ഥികള്‍ പ്രാര്‍ഥന തുടരുമ്പോള്‍ ആരോ ഇടപെട്ടു അവര്‍ പ്രാര്‍ത്ഥിക്കയാണെന്ന്അധ്യാപികയോട് പറയുന്നുണ്ട്. ടിക് ടോക്കില്‍ വൈറലായ വിഡിയോയില്‍ ഒരു അദ്ധ്യാപിക നമസ്‌കരിക്കുന്ന വിദ്യാര്‍ഥികളെ തടയുന്നതായി കണ്ടുവെന്നും ഞങ്ങള്‍ അതേപ്പറ്റി അന്വേഷണം നടത്തിയെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
വിവേചനപരമായ ഒരു പെരുമാറ്റവും ഞങ്ങള്‍ അനുവദിക്കില്ലെന്നും വ്യക്തിപരമായ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ അദ്ധ്യാപികയായ ഫ്രാങ്ക്‌ളിന്‍ അക്കാദമിയില്‍ ഇനി ഉണ്ടാവില്ലെന്നും അവര്‍ പറഞ്ഞു.
മറ്റു മതവിശാസങ്ങളെ കുറിച്ച് കൂടി അധ്യാപകര്‍ക്ക് അറിവുണ്ടാവണമെന്നാണ് ഈ സംഭവത്തില്‍നിന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുന്നതെന്ന് കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്ലാമിക റിലേഷന്‍സ് ഫ് ളോറിഡ ചാപ്റ്റര്‍ ചൂണ്ടിക്കാട്ടി.